Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chennai Flights

ഭോ​ഗി ആഘോഷം; ചെ​ന്നൈ വി​മാ​നത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങിയില്ല

ചെ​ന്നൈ: ഭോ​ഗി ആ​ഘോ​ഷ​ത്തിന്‍റെ ഭാഗമായ കത്തിക്കൽ മൂലം ക​ന​ത്ത പു​ക വ്യാപിച്ചതിനാൽ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ ഇ​റ​ക്കാൻ സാ​ധി​ച്ചി​ല്ല. വൈ​കു​ന്നേ​ര​ത്തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ മെ​ച്ച​പ്പെ​ടു​മെ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ​രി​സ്ഥി​തി, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾക്കു സാധ്യതയുള്ളതിനാൽ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക്, ട​യ​റു​ക​ൾ മ​റ്റ് മാ​ലി​ന്യ വ​സ്തു​ക്ക​ൾ എ​ന്നി​വ ക​ത്തി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ത​മി​ഴ്നാ​ട് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും റ​ബ​ർ, പ്ലാ​സ്റ്റിക്, മ​റ്റ് വ​സ്തുക്ക​ൾ എ​ന്നി​വ ക​ത്തി​ച്ച​തി​നെത്തു​ട​ർ​ന്നു​ണ്ടാ​യ പു​ക​യി​ൽ വി​മാ​ന സ​ർ​വീ​സു​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു.

Latest News

Corehub Up